---
title: "'ഭയം കൊണ്ടാണ് സ്റ്റോറി ഇട്ടത്'; അഫ്ഗാനിസ്ഥാനിൽ അറസ്റ്റിലായെന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ്; വിശദീകരണവുമായി വ്ലോഗർ അരുണിമ"
english_title: "Vlogger Arunima Afghanistan Arrest Instagram Post Explanation Permit Issue"
publisher: "moviemax.in"
canonical_url: "https://moviemax.in/news/382672/ vlogger-arunima-afghanistan-arrest-explanation-permit-issue"
published_at: "2026-09-15T09:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8c09d869ed_vlogger-arunima-afghanistan-arrest-explanation-permit-issue.jpg"
keywords: ["Vlogger Arunima", "Afghanistan Arrest", "Kerala Vlogger", "Travel Vlog"]
---

# 'ഭയം കൊണ്ടാണ് സ്റ്റോറി ഇട്ടത്'; അഫ്ഗാനിസ്ഥാനിൽ അറസ്റ്റിലായെന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ്; വിശദീകരണവുമായി വ്ലോഗർ അരുണിമ

> **Lead Summary:** ** **അഫ്ഗാനിസ്ഥാനിൽ താൻ അറസ്റ്റിലായെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ വിശദീകരണവുമായി വ്ലോഗർ അരുണിമ രംഗത്ത്. താൻ നേരിട്ട ടെൻഷനും തുടർന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചുകൊണ്ട് അരുണിമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

## Article Content

** **അഫ്ഗാനിസ്ഥാനിൽ താൻ അറസ്റ്റിലായെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ വിശദീകരണവുമായി വ്ലോഗർ അരുണിമ രംഗത്ത്. താൻ നേരിട്ട ടെൻഷനും തുടർന്നുണ്ടായ സംഭവവികാസങ്ങളും വിശദീകരിച്ചുകൊണ്ട് അരുണിമ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ലോറിയിൽ ലിഫ്റ്റടിച്ച് ബമ്മിയാനിൽ എത്തിയപ്പോൾ പാസ്‌പോർട്ടും വിസയും പരിശോധിച്ച നാട്ടുകാർ സുരക്ഷിതത്വം മുൻനിർത്തി ഒരു ഹോട്ടലിൽ എത്തിക്കുകയായിരുന്നു. എന്നാൽ അവിടെ വലിയ തുക ആവശ്യപ്പെട്ടതിനെ തുടർന്ന് ടെന്റ് അടിക്കാൻ സ്ഥലം ചോദിക്കുകയും, അവർ നൽകിയ മുറിയിൽ കഴിയാൻ തീരുമാനിക്കുകയുമായിരുന്നു.

പിന്നീട് ഫോൺ ചാർജ് ചെയ്യാൻ ഹാളിൽ എത്തിയപ്പോൾ ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി സംസാരിച്ചെത്തിയവർ യാത്രാ പെർമിറ്റ് ആവശ്യപ്പെട്ടു. അഫ്ഗാൻ നിയമപ്രകാരം സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. ജലാലാബാദിൽ നിന്ന് പെർമിറ്റിനായി ശ്രമിച്ചെങ്കിലും ഒപ്പമാളുകളോ ഗൈഡോ ഇല്ലാത്തതിനാൽ പെർമിറ്റ് ലഭിച്ചിരുന്നില്ല.

കാബൂളിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും ജർമ്മനിയിലുള്ള സുഹൃത്ത് വരാനുണ്ടെന്ന് കള്ളം പറഞ്ഞ് യാത്ര തുടർന്നു. കഴിഞ്ഞ ആഗസ്റ്റ് 27-ന് രാജ്യത്ത് എത്തിയ താൻ ഇത്രയും ദിവസം ഒറ്റയ്ക്ക് യാത്ര ചെയ്തത് നിയമലംഘനമാണെന്നും അതിനാൽ അറസ്റ്റ് ചെയ്യുമെന്നുമാണ് അധികൃതർ അറിയിച്ചത്.

തുടർന്ന് വിദേശത്തുള്ള ബോയ്ഫ്രണ്ടിനെയും തന്നെ അവിടെയെത്തിച്ച വ്യക്തിയെയും വിവരമറിയിച്ച് സംസാരിച്ച് വിഷയം ഒത്തുതീർപ്പാക്കുകയായിരുന്നു. ഇവിടെനിന്നും ഉടൻ അടുത്ത രാജ്യത്തേക്ക് പോകാൻ നിർദ്ദേശം ലഭിച്ചതായും, പെർമിറ്റ് ഇല്ലാതെ തന്നെ ഉസ്ബകിസ്ഥാൻ ബോർഡറിലേക്ക് നാളെ യാത്ര തിരിക്കുമെന്നും അരുണിമ വ്യക്തമാക്കുന്നു. പേടി കാരണമാണ് ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയിൽ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടതെന്നും, നിലവിൽ കടുത്ത പരിഭ്രാന്തിയിലായതിനാൽ ആർക്കും മറുപടി നൽകാൻ സാധിക്കുന്നില്ലെന്നും അരുണിമ കുറിപ്പിൽ പറഞ്ഞു.

English Summary:

Following an Instagram post claiming she was arrested in Afghanistan for not having an official letter and seeking help to contact the Indian Embassy, vlogger Arunima has come up with an explanation. She shared a Facebook note explaining the tension she faced. After reaching Bamyan by lorry lift, locals checked her visa and passport and took her to a hotel for safety, but she chose a room they gave after they asked for a large amount. People came while she went to charge and asked for permit through Google Translator. As per Afghan law a woman cannot travel alone, and she didn't get permit from Jalalabad as she had no male companion or guide. Though asked to go to Kabul, she continued journey lying that a friend from Germany is coming. She was told traveling alone since Aug 27 is violation and she would be arrested. She informed her boyfriend abroad and settled matter with help of the person who brought her. She said they asked her to leave for next country and she will go to Uzbekistan border tomorrow without permit. She posted Instagram story out of fear hoping someone would come to rescue and she cannot reply to anyone as she is panicked.

### Related Links & Sources
- [Original Story Source](https://moviemax.in/news/382672/ vlogger-arunima-afghanistan-arrest-explanation-permit-issue)